ബഹു. സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണ്‍

യുവാക്കാളെ വിദ്യാസമ്പന്നരാക്കന്നതിനും ശാക്തീകരിക്കുന്നതിനും വേണ്ടി പദ്ധതികള്‍ ആവിഷ്കരിക്കുകയും നടപ്പിലാക്കുകയും  ചെയ്യുന്നതിനും യുവാക്കളുടെ അവകാശങ്ങളുടെ സംരക്ഷകനായി വര്ത്തിക്കുന്നതിനും ആയി രൂപീകരിക്കപ്പെട്ടതാണ് കേരള സംസ്ഥാന യുവജന കമ്മീഷന്‍. നമ്മുടെ യുവാക്കളുടെ അപരിമേയമായ കഴിവുകള്‍ ശരിയായ മാര്‍ഗ്ഗത്തില്‍ പ്രയോജനപ്പെടുത്തുവാനായാല്‍ ആയത് രാജ്യ പുരോഗതിക്ക് ലക്ഷ്യം വച്ചിട്ടുള്ള മഹത്തായ ലക്ഷ്യങ്ങള്‍ ആര്‍ജ്ജിക്കുവാന്‍ കഴിയുന്നതാണ്. ഇക്കാലത്ത് യുവാക്കള്‍ വളരെ വലിയ പ്രശ്നങ്ങള്‍ നേരിടുന്ന കാര്യവും പരിഗണിക്കേണ്ടതുണ്ട്. യുവാക്കളുടെ വ്യക്തിത്വ വികസനത്തിന് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കേണ്ടതുണ്ട് .